രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ കറ കളഞ്ഞ ശത്രുക്കള്‍ ഇല്ലാത്തതായി വരികയാണ് , മച്ചാ നമ്മളെ ലാവ്‌ലിന്‍ ഒന്ന് ...ഐസ് ക്രീമിന്റെ കാര്യം അത് നമ്മള് ഏററു വൈന്നേരം ഷാപ്പില്‍ കാണാം . ഇനി വൈന്നേരം കാണുമ്പോ വാക്ക് മാറിയാ വിധം മാറും.
ഒന്നാലോചിച്ചാല്‍ ചില ശത്രുക്കള്‍ സമൂഹത്തിന്റെ അനിവാര്യതയല്ലേ ,വയസ്സ് കാലത്ത് ആ ബാലകൃഷ്ണ പിള്ളയെ ജയിലെക്കയിച്ച്ചിട്ടെന്തിനു എന്ന്നു സുപ്രീം കോടതിയിലപ്പീലിനു പോകുമ്പോ എന്തിന്റെ പേരിലായാലും വി എസും കൂടി ചിന്തിച്ചിരുന്നെങ്കില്‍ ഒരു കേസിന് തീര്‍പ്പാകാന്‍ പത്തന്‍പത് വര്‍ഷമെടുക്കുന്ന നമ്മുടെ നാട്ടില്‍ വളര്‍ന്നു വരുന്ന യുവ അഴിമതിക്കാര്‍ക്ക് അതൊരു ചെറിയ ഉന്മേഷം പകര്‍ന്നെനെ , ഇനി വയസ്സാം കാലത്ത് ജയിലീപ്പോയി കിടക്കാന്‍ വയ്യ എന്ന് കരുതി ചിലരെങ്കിലും നേര്‍വഴിക്കാകാന്‍ ചെറിയൊരു സാധ്യത ഈ ജയില്‍ യാത്ര നല്‍കുന്നില്ലേ , മാത്രമല്ല ആ സംഭവം കൊണ്ട് കെ .എം മാണിയുടെ കൈകള്‍ അത്ര പരിശുദ്ധമല്ല എന്ന് പിള്ള തന്നെ എഴുതിയില്ലേ , കുഞ്ഞൂഞ്ഞേ ചെറിയൊരു മരുന്ന് ഞമ്മളെടുത്തൂണ്ട് എന്ന് ടി എച് മുസ്തഫ ഇടയിലൊന്ന് ഒര്മിപ്പിച്ച്ചില്ലേ.. എന്തിനു ഒറ്റ യു ഡി എഫ് യോഗം കഴിഞ്ഞപ്പോഴേക്കും വി എസിനും മകനും ചന്ദന കടത്തിലും ലോട്ടറി കച്ചവടത്തിലും എന്തൊക്കെയോ ഒരു കള്ള
ഐസ്ക്രീമും,ഇടമലയാറും, ജഡ്ജിയും കോഴയുമൊക്കെ പൊങ്ങി വന്നു മൊത്തത്തില്‍ സീന്‍ അലമ്പായി ,ഇതിന്റെയൊക്കെ ഇടയില്‍ മാണിസാര്‍ മീന്‍ പിടിക്കാന്‍ നോക്കിയതും കാര്യങ്ങള്‍ കൂടുതല്‍ വിഷമത്തിലാക്കി
പിന്നെ ഇത് നല്‍കുന്ന ഒരു ദു സൂചന എന്തെന്നാല്‍ മനസ്സറിഞ്ഞു ആരെങ്കിലും ഒരാരോപണം ഇനി ഉന്നയിക്കാനുള്ള സാധ്യത ഇല്ല എന്നുള്ളതാന് .ടി വി സ്ക്രീനിലേക്ക് ചാടി വീഴാറുള്ള കോണ്ഗ്രസ് നേതാക്കളില്‍ വി.ഡി സതീശനോഴികെ മറ്റാരെയും അങ്ങനെ ഇപ്പോള്‍ കാണുന്നില്ല .രാത്രി വാര്‍ത്തകളില്‍ എല്ലാ ചാനലിലും നിറഞ്ഞു നില്‍ക്കുന്നത് ഒരേ ഒരു വി ഡി സതീശന്‍ മാത്രം .
കളിയുന്ടെന്നു
മനസ്സിലാക്കാന്‍ കഴിയുന്ന വിധത്തിലേക്ക് യു ഡി എഫ് കാരുടെ കുറ്റാന്വേഷണ ബുദ്ധി ഉയര്‍ന്നില്ലേ .ഐസ്ക്രീമും,ഇടമലയാറും, ജഡ്ജിയും കോഴയുമൊക്കെ പൊങ്ങി വന്നു മൊത്തത്തില്‍ സീന്‍ അലമ്പായി ,ഇതിന്റെയൊക്കെ ഇടയില്‍ മാണിസാര്‍ മീന്‍ പിടിക്കാന്‍ നോക്കിയതും കാര്യങ്ങള്‍ കൂടുതല്‍ വിഷമത്തിലാക്കി
(മീന്‍ ഏത്,ആര്‍ക്കു എന്നൊക്കെ മാണിസാറിന് മാത്രമറിയാവുന്ന കാര്യങ്ങള്‍ )
5 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അധികാരത്തിന്റെ ലഡുവും ജിലേബിയും വെള്ളത്തിലാകുമോ എന്നൊരു ഭയം വന്നപ്പോ മാത്രമാണ് യു ഡി എഫ് നു വി എസ് അച്ചുതാനന്ദന്റെ മകന്‍ അങ്ങേരെക്കൊണ്ട് അനധികൃതമായി പലതും ചെയ്യിച്ചു എന്നാ കണ്ടുപിടുത്തം നടത്താനായത് .ഒരു നാല് കൊല്ലം മുന്‍പ് ബാലകൃഷ്ണപിള്ള ജയിലില്‍ ആകാതിരുന്നതും റൌഫ് അളിയനോട് തെറ്റി പത്രസമ്മേളനം നടത്താതിരുന്നതും വി എസ് അച്ചുതാനന്ദന്റെ ഭാഗ്യം ,അല്ലായിരുന്നകില്‍ ഒരു പക്ഷെ പിണറായിയുമായി വേണ്ടത്ര മല്‍പ്പിടുത്തം നടത്താനും തോമസ് ഐസക്കിനെ ഇടക്കിടക്കിങ്ങനെ തോന്ടിക്കളിക്കാനും മുഖ്യമന്ത്രി കസേരയില്‍ അങ്ങനെ നെഞ്ചും വിരിച്ച്ചിരിക്കാനും അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല .30 വര്ഷം മുന്‍പ് കോടിയേരിയുടെ ഭാര്യ വ്യാജ സര്‍ടിഫിക്കറ്റിലാണ് ജോലി നേടിയതെന്ന് ജേക്കബ്ബിനു ബോധം വന്നതിപ്പോഴാനു ,പരാതിക്കാരും പ്രതികളും മധ്യസ്തരും എല്ലാം ഉപേക്ഷിച്ച ഒരു കേസില്‍ എ.കെ ബാലന്റെ മകന് പങ്കുണ്ടെന്ന് പി സി വിഷ്ണുനാഥിനും തോന്നാന്‍ ബാലകൃഷ്ണപിള്ള ഒരു തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജയിലില്‍ പോകുന്ന സവിശേഷമായ അവസരം ഉണ്ടാകേണ്ടി വന്നു . ഇത്രേം കാലം ഇതൊക്കെ മനസ്സില്‍ ഒളിപ്പിച്ചു നടക്കാന്‍ മാത്രം എന്ത് കരാറാണ് ഇവരൊക്കെ തമ്മിലുണ്ടായിരുന്നത് .
എന്നെ പറഞ്ഞാല്‍ ഞാനും പറയും, ആരും ഒന്നും പറഞ്ഞില്ലെങ്കില്‍ ആര്‍ക്കും ഒരു പ്രശ്നവുമില്ല , മൌനം വിദ്വാനു ഭൂഷണം എന്നാ തരത്തിലാണ് കേരളത്തിലെ കാര്യങ്ങള്‍ ഇപ്പോള്‍ പോകുന്നത് എന്ന് തോന്നുന്നു. പിന്നെ ഇത് നല്‍കുന്ന ഒരു ദു സൂചന എന്തെന്നാല്‍ മനസ്സറിഞ്ഞു ആരെങ്കിലും ഒരാരോപണം ഇനി ഉന്നയിക്കാനുള്ള സാധ്യത ഇല്ല എന്നുള്ളതാന് .ടി വി സ്ക്രീനിലേക്ക് ചാടി വീഴാറുള്ള കോണ്ഗ്രസ് നേതാക്കളില്‍ വി.ഡി സതീശനോഴികെ മറ്റാരെയും അങ്ങനെ ഇപ്പോള്‍ കാണുന്നില്ല .രാത്രി വാര്‍ത്തകളില്‍ എല്ലാ ചാനലിലും നിറഞ്ഞു നില്‍ക്കുന്നത് ഒരേ ഒരു വി ഡി സതീശന്‍ മാത്രം .
സ്വിസ് ബാങ്കിലെ ലിസ്റ്റ് എപ്പോ വരുമെന്നും വിക്കി ലീക്സോ അതുപോലെ മറ്റു വല്ല പ്രാന്തന്‍മാരോ എപ്പൊ പണിതരുമെന്നറിയാതെ ഉള്ളുരുകി കഴിയുന്നതിനിടെക്ക് ആരോട് എന്ത് ശത്രുത .സാഹോദര്യം ,ഐക്യമത്യം മഹാബലം.അപ്പോഴാണ് ഈ വി എസ് ഓരോ എടാ കൂടവുമായി വരുന്നത് എന്നാ പിന്നെ അങ്ങേരെ കൂടെ നമ്മുടെ ഗ്യാങ്ങില്‍ ചേര്‍ത്തേക്കാം എന്ന് ചിലരെങ്കിലും വിചാരിക്കുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സൂപ്പര്‍ മാര്‍ക്കറ്റിലും ഹോട്ടലിലും കയറി തമ്മില്‍ തല്ലുകയും പാതിരാക്കും നാട്ടുച്ച്ചക്കുമൊക്കെ നടുറോട്ടിലും വീട്ടിലും കയറി വടിവാളുകൊണ്ട് പരസ്പരം വെട്ടുന്ന അണികളിലല്ലാതെ കറ
കളഞ്ഞ ഒരു ശത്രുതാ മനോഭാവം നമ്മുടെ നേതാക്കള്‍ക്കിടയില്‍ വളര്‍ന്നു വരട്ടെ മിനിമം പരസ്പരം കല്ലെറിയാനുള്ള ഒരു യോഗ്യതയെങ്കിലും അവര്‍ നേടട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു
കളഞ്ഞ ഒരു ശത്രുതാ മനോഭാവം നമ്മുടെ നേതാക്കള്‍ക്കിടയില്‍ വളര്‍ന്നു വരട്ടെ മിനിമം പരസ്പരം കല്ലെറിയാനുള്ള ഒരു യോഗ്യതയെങ്കിലും അവര്‍ നേടട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു