അപ്പുണ്ണിഏട്ടന്‍ പാടത്ത് വാഴയ്ക്ക് വെള്ളം നനച്ചു തിരിച്ചു വന്നപ്പോള്‍ പുറത്ത് പരിചയമില്ലാത്ത ചില ചെരിപ്പുകള്‍ , 50 കഴിഞ്ഞ ഭാര്യെ സംശയിക്കേണ്ട കാര്യമില്ല പോരാത്തതിനെ ഒന്ന് രണ്ടു ജോഡി ലേഡീസ് ചെരിപ്പുമുണ്ട്,അകത്തു നിന്ന് അധികം ഒച്ചയും അനക്കവും കേള്‍ക്കാനുമില്ല
എന്നാലും നമ്മളറിയാതെ ഇവള്‍ക്കെന്ത് ഇടപാട് എന്നാലോചിച്ച്ച്ചുകൊണ്ടിരിക്കുംബോഴാണ് അടുക്കളയില്‍ ആള്പ്പെരുമാറ്റം കേട്ടത് കയറി നോക്കുമ്പോ പരിചയമില്ലെങ്കിലും എവിടെയോ കണ്ട ഒരു പെണ്‍ മുഖം, ഒരു പത്ത് മുപ്പത്തിയഞ്ചു വയസു പ്രായം കാണും അടുപ്പില്‍ തീ കത്തിച്ചു കൊണ്ടിരിക്കുകയാണ് , എന്താനിവളുടെ പരിപാടി വയസ്സ് കാലത്ത് വെറുതെ ആളുകളെ കൊണ്ട് ഓരോന്ന് പറയിപ്പിക്കുമോ, സല്‍മാന്‍ റുഷ്ദിയെപ്പോലെ
ഒക്കെ ആയാമതിയായിരുന്നു എന്ന് കഴിഞ്ഞ ആഴ്ചവെറുതെ ചിന്തിച്ചതെ ഉണ്ടായിറണ്നൊളളൂ അതിപ്പോ ..ദൈവമേ
ലെവളാര്... എന്തെങ്കിലും ചോദിക്കുന്നതിന് മുന്‍പ് അവള്‍ പറയുന്നു " ചേച്ചി വെള്ളം എടുക്കാന്‍ പോയതാണ് ഇപ്പൊ വരും "
ആഹാ എങ്കില്‍ വെള്ളം എടുക്കാന്‍ പോയ ആ ചേച്ചിയെ ഒന്ന് കണ്ടിട്ട് തന്നെ കാര്യം എന്ന് വിചാരിച്ചു ഉമ്മറത്ത് ചെന്ന് കിണറ്റിന്‍ കരയിലേക്ക് ഏന്തി വലിഞ്ഞു നോക്കിയ അപ്പുണ്ണിഏട്ടന്‍ കണ്ട സീന്‍ ഇങ്ങനെയാണ് ഒരാള്‍ വെള്ളം കുടത്തിലേക്ക് ഒഴിച്ചു കൊടുക്കുന്നു മറ്റു രണ്ടുപേര്‍ കുടം പിടിച്ചു കൊടുക്കുന്നു തൊട്ടടുത്ത് ഊരയ്ക്ക് കൈയും കൊടുത്തു ദെ നില്‍ക്കുന്നു തന്റെ പ്രിയതമ...കണ്ടോ മനുഷ്യ കരണ്ടില്ലാത്തപ്പോ കിണറ്റിന്നു വെള്ളം കൊണ്ട് വരാന്‍ നിങ്ങളെകൊണ്ട് പട്ടില്ലെന്കിലെ നാട്ടില് വേറെ ആള്‍ക്കാരുണ്ട് എന്നഭാവം അവളുടെ മുഖത്ത് ,എടി പുല്ലേ ഇതൊക്കെ അവിശ്വാസ പ്രമേയം വന്നില്ലെങ്കില്‍
അഞ്ചു കൊല്ലം കൂടുമ്പോഴുള്ള ഒരു പ്രതിഭാസം മാത്രമാണെന്ന് നീ മനസ്സിലാക്കിക്കോ എന്ന ഭാവത്തില്‍ അപ്പുണ്ണിഏട്ടനും നിന്നു.
ഇനിയുള്ള കഥ പറയുന്നതിന് അല്പം വിഷമമുണ്ട് എങ്കിലും പറയാതിരിക്കാനാവില്ല ,അപ്പുണ്ണി ഏട്ടന്റെ കഥ കേട്ട് അധികം കഴിയും മുന്‍പാണ് നാട്ടിലെ ഒരാള്‍ മരണപ്പെട്ടതായി അറിഞ്ഞത് ,പാവപ്പെട്ട ഒരു മനുഷ്യനാണ് വലിയ ഒച്ചപ്പാടുകളില്ലാതെ ശാന്തമായ ഒരു ജീവിതം നയിച്ച ഒരു സാധാരണക്കാരന്‍
അധികം ആളുകളൊന്നും കൂടാനിടയില്ല അതിനു മാത്രം ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല ,പക്ഷെ അവിടെ കാഴ്ച്ചകള്‍ വ്യത്യസ്തമായിരുന്നു നിറയെ കാറുകള്‍ നിറയെ ആളുകള്‍ പോസ്ററുകളില്‍ കണ്ട ചില മുഖങ്ങള്‍ , വനിതാ മുഖങ്ങളെ
കണ്ടപ്പോഴാണ് കൂടുതല്‍ കഷ്ടം തോന്നിയത് ഭൂമി കുലുക്കമുണ്ടായാല്‍ പോലും പുറത്തിറങ്ങി നോക്കാതെ ടൈപ്പ് ആളുകളാണ് . ഇത്തിരി പോന്ന മുറ്റത്ത്
കിടത്തിയിരിക്കുന്ന ബോഡി കാണാന്‍ അടുക്കാന്‍ പറ്റാത്ത അത്ര തിരക്ക് ,ഒരു വിധത്തില്‍ ബോഡിയുടെ അടുത്തെത്തിയപ്പോഴുണ്ട് ഈ ബോഡിയുടെ ആള്‍
നമ്മളാണെന്നു പറഞ്ഞു നേതാക്കാന്‍മാര്‍ നിറഞ്ഞു നില്‍ക്കുന്നു , ഈ മനുഷ്യന്‍ കഴിഞ്ഞ ദിവസം രത്രിയീല് വരെ ഒരു പാര്‍ട്ടിക്ക് വേണ്ടി പോസ്റ്റ് ഒട്ടിക്കാന്‍ പോയിരുന്നത് കൊണ്ട് ഒന്നിലേറെ പാര്‍ട്ടിക്കാര്‍ ഈ ഐറ്റത്തില്‍ മത്സരിക്കാനുണ്ടായിരുന്നില്ല .
ഇടയ്ക്കിടയ്ക്ക് തിരഞ്ഞെടുപ്പുകള്‍ വരട്ടെ , ജീവിതത്തിനു നാടകമാകാന്‍ പറ്റുമെങ്കില്‍ ചിലപ്പോള്‍ നാടകങ്ങള്‍ക്ക് ജീവിതമാകാനും പറ്റിയേക്കും .