Tuesday, October 5, 2010
പോളിംഗ് ബൂത്തില്‍ പോകുമ്പോള്‍ .
അണ്ടിയോട് അടുക്കുമ്പോഴാണല്ലോ പലതും നമ്മള്‍ മനസ്സിലാക്കുക ,തിരഞ്ഞടുപ്പ് എന്നാ അണ്ടി അടുത്തപ്പോഴാണ് ചില കാര്യങ്ങള്‍ ഞാനും ശ്രദ്ധിച്ചത് എനിക്ക് വോട്ടു ചെയ്യേണ്ട പോളിംഗ് ബൂത്ത് എന്റെ പഞ്ചായത്തിലെ തികച്ചും അജ്ഞാതമായൊരു സ്ഥലത്താകുന്നു , ഒരു വിധം തരക്കേടില്ലാതെ ഊര് തെണ്ടി നടന്നിട്ടുണ്ടെങ്കിലും ഈ പറയുന്ന പോളിംഗ് ബൂത്ത് ഇരിക്കുന്ന സ്ഥലത്തേക്ക് ഇന്നേവരെ തൃപാദങ്ങള്‍ കുത്തെണ്ടി വന്നീട്ടില്ല,കേരളം വെറുമൊരു പാവക്കാപോലത്തെ സ്ഥലമല്ലെന്നും നിങ്ങളുടെ തൊട്ടടുത്ത് തന്നെ ഇനിയും കാണാന്‍ ഒട്ടേറെ സ്ഥലങ്ങളുന്ടെന്നും എന്റെ നാട്ടുകാരെ ഇങ്ങനെ ബോധ്യപ്പെടുത്തിയതിന്റെ ക്രെഡിറ്റ് മനോഹരമായ ചിത്രപ്പണികളിലൂടെ തികച്ചും കലാപരമായി വാര്‍ഡു വിഭജനം നടത്തിയ കലാകാരന്‍മാര്‍ക്കാണ്.തോട് ,കുളം ,തെങ്ങ് ,മതില് ,കക്കൂസ് ഇത്യാതി സാധനങ്ങളെ അതിര്‍ത്തി രേഖകളായി പ്രഖ്യാപിച്ചു കൊണ്ട് വെണ്ടയ്ക്ക ,തക്കാളി ,വഴുതനങ,ജിലേബി ,ഞണ്ട് ,തുടങ്ങിയ ഷെയ്പ്പുകളിലാണ് വാര്‍ഡു വിഭജനം നടത്തിയിരിക്കുന്നത്. എന്റെ വീട് ആറാം വാര്‍ഡില്‍ ആണെങ്കില്‍ റോഡിനു തൊട്ടപ്പുറത്തെ വീട് പതിനാറാം വാര്‍ഡിലാണ്.ഇതിനിടയിലൂടെ ഇരുപത്തി ഒന്നാം വാര്‍ഡു ഒളിഞ്ഞു നോക്കുന്നുണ്ട് .എന്തായാലും കുറെ ആളുക്കള്‍ തിരഞ്ഞെടുപ്പ് ദിവസം അങ്ങോട്ടും ഇങ്ങോട്ടും നടന്നു മൊത്തത്തില്‍ ഒരു ഓളമുണ്ടാകാന്‍ ഇത് സഹായിക്കും.പിന്നെ വാര്‍ഡു മാറി വോട്ടുചെയ്തിട്ടു കള്ള വോട്ടു ചെയ്യാന്‍ നോക്കി എന്ന് പറയരുത് എന്ന് മാത്രം.
Subscribe to:
Post Comments (Atom)
No comments:
Post a Comment